ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിപുലമായ കലാപരിപാടികളാണ് അരങ്ങേറുന്നത്. മിമിക്രി രംഗത്ത് അപൂര്‍വ്വമായ, നൂറിലേറെ പ്രമുഖരുടെ ശബ്ദം അനുകരിച്ച് കാണികളെ കോരിത്തരിപ്പിക്കുന്ന പ്രതിഭ കലാഭവന്‍ ദിലീപ് അവതരിപ്പിക്കുന്ന കോമഡി ഷോ, ജാസ് ബീറ്റ്സ് അവതരിപ്പിക്കുന്ന തിരഞ്ഞെടുത്ത ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രത്യേക ഗാനമേള, നൃത്ത രംഗത്തെ കൗമാര വിസ്മയം നന്ദന സന്തോഷ് അവതരിപ്പിക്കുന്ന മാസ്മരിക പ്രകടനം, മനസ്സു നിറഞ്ഞു ചുവടു വയ്ക്കാന്‍ ഡിജെ എന്നിവ കൂടാതെ സ്വാദിഷ്ട ഭക്ഷണവും ഉണ്ടായിരിക്കും.
പരിപാടിയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നതായി സംഘാടകര്‍ അറിയിച്ചു. മലയാളികള്‍ക്ക് കുറഞ്ഞ ചിലവില്‍ മികച്ച കലയും ഇഷ്ടഭക്ഷണവും ആസ്വദിക്കുവാന്‍ അവസരം ലഭിക്കുന്നതിന്റെ ഒരു നല്ല തുടക്കം മാത്രമാണ് ഈ പ്രോഗ്രാം എന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടാതെ ഭാവിയില്‍ ചാരിറ്റി അടക്കം മലയാളികളുടെ കലാ ~ സാംസ്കാരിക ഉന്നമനത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്ന സംഘടനയുടെ അവലോകന യോഗത്തില്‍ പ്രോവിന്‍സ് പ്രസിഡന്റ് പ്രദീപ് ജോസഫ് അധ്യക്ഷത വഹിച്ചു. അനില്‍ പോള്‍, ജീമോന്‍, ജോബി, സനു പടയാറ്റില്‍, ക്ളിന്റോ, ഡിജോ, സിജു ജോര്‍ജ്ജ്, സോജു ഈപ്പന്, സണ്ണി കട്ടപ്പന എന്നിവര്‍ പങ്കെടുത്തു.
പരിപാടിയിലേയ്ക്ക് ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
അമേരിക്കയിലെ ന്യൂജെഴ്സിയില്‍ 1995 ജൂലൈ മൂന്നിനാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ആരംഭിച്ചത്. ബെല്‍ഫാസ്ററ് പ്രൊവിന്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് മേഖലയെപ്രതിനിധാനം ചെയ്യുന്നു.

Comments: